മത്സ്യ തൊഴിലാളി യൂണിയൻ നേതാവ് പീറ്റർ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം | കൊവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്റർ ( 62 ) നിര്യാതനായി . തിരുവനന്തപുരം വേളി സ്വദേശിയായ ഇദ്ദേഹം നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതാവുമാണ് . മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികവുറ്റ നേതാവും സംഘാടകനുമായ ടി പീറ്റർ സംസ്ഥാനത്തെ നിരവധി പരിസ്ഥിതി സമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മുൻനിര നേതാക്കളിൽ ഒരാളായിരുന്നു .

