KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു

SHARE THIS ON

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു.ആകെ വൈറസ് ബാധിതരുടെ എണ്ണം 3,6735,514 ആയി ഉയര്‍ന്നു. 1,066,345 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,7630,381 ആയി.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ അമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഒന്നരലക്ഷത്തോടടുക്കുന്നു. 4,414,564 പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ ഇതുവരെ എഴുപത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനേഴായിരം കടന്നു. അമ്ബത് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തോടടുക്കുന്നു. ആകെ മരണം 1,05,526 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 78,524 പേര്‍ രോഗികളായി. 971പേര്‍ മരിച്ചു. 9,02,425പേരാണ് ചികിത്സയില്‍ കഴിയുന്നത്. 58,27,705 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!