കൊൽക്കത്തയിലെ മൊഹമ്മദൻസിന് തകർപ്പൻ ജയം

കൊല്‍ക്കത്തയിലെ വമ്ബന്മാരായ മൊഹമ്മദന്‍സിന് ജയം.
ഐ ലീഗ് യോഗ്യതാ റൗണ്ടില്‍ ഗര്‍വാള്‍ എഫ്സിയെയാണ് മൊഹമ്മദന്‍സ് തകര്‍ത്തത്. അവസാന നിമിഷത്തെ ഗോളിലാണ് മൊഹമ്മദന്‍സിന്റെ ജയം.
മുന്‍മുന്‍ ലഗന്‍ മൊഹമ്മദന്‍സിന് വേണ്ടി നേടിയ ഗോളാണ് കളിയുടെ ഫലം മാറ്റിമറിച്ചത്. ഇന്ത്യന്‍ ഫുട്ബോളിലേക്ക് മൊഹമ്മദന്‍സിന്റെ വമ്ബന്‍ തിരിച്ച് വരവിനാണ് കളം ഒരുങ്ങിയത്. ഐ ലീഗ് യോഗ്യാതാ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയ മൊഹമ്മദന്‍സിന്റെ വരവ് ആരാധകര്‍ക്ക് ആവേശമാകുന്നുണ്ട്.

