KSDLIVENEWS

Real news for everyone

താനൂര്‍ അപകടം: ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

SHARE THIS ON

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയില്‍ നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.

അപകടത്തിന് കാരണമായ ബോട്ടിന്‍റെ ഉടമ നാസറിനെ കോടതി ഇന്ന് റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. നാസറിനെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.

നാസറിനെതിരെ പൊലീസ് നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. കേസില്‍ രണ്ടിലധികം പേര്‍ പേര്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്നലെ കോഴിക്കോട് വെച്ചാണ് ബോട്ടുടമ നാസറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. അപകടം നടന്ന ശേഷം ഒളിവില്‍ പോയ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് വെച്ച്‌ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകള്‍ ചുമത്തി. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!