KSDLIVENEWS

Real news for everyone

ഹൈവേയിൽ പണവുമായി വരുന്നവരെ കാത്ത് കൊള്ളസംഘം; കൊച്ചിയിൽപൊലീസെത്തി പ്ലാൻ പൊളിച്ചു

SHARE THIS ON

കൊച്ചി ∙ ഹൈവേയിൽ മോഷണം നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിൽ. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം കൊള്ളയടിക്കാൻ പദ്ധതിയിടുകയായിരുന്നു ഇവരെന്നാണ് മനസ്സിലാക്കുന്നത്.

ആലുവ ഡിവൈഎസ്പി എൻ. ബാബു കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നെടുമ്പാശേരി ഇൻസ്‌പെക്‌ടർ ബി.കെ. അരുൺ, എസ്ഐ മാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എഎസ്ഐ ഇഗ്‌നീഷ്യസ്, എസ്‌സിപിഓ മാരായ ലിൽസൺ, എബി സുരേന്ദ്രൻ, സിപിഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!