ഏത് മുന്നണിയിലേക്കെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഒരാഴ്ചയ്ക്കുള്ളിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും . ജോസ് കെ മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത് . അതേസമയം എൽഡിഎഫുമായി സീറ്റ് ചർച്ചകൾ നടത്തിയെന്ന വാർത്തകൾ ജോസ് കെ മാണി നിഷേധിച്ചു . ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്നതായിരുന്നു പാർട്ടിയുടെ നിലപാട് . കേരള കോൺഗ്രസ് ജന്മദിനമായ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നതിന് ശേഷമാണ് നിർണ്ണായകമായ തീരുമാനം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസ് വ്യക്തമാക്കിയത് . ഇന്നത്തെ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന സൂചന .

