KSDLIVENEWS

Real news for everyone

മധ്യപ്രദേശും പിടിക്കും: വാഗ്ദാന മഴയുമായി കോണ്‍ഗ്രസ്, സ്ത്രീകള്‍ക്ക് 1500 രൂപ, ഗ്യാസ് സബ്സിഡി 500

SHARE THIS ON

ഭോപ്പാല്‍: കര്‍ണാടകയില്‍ ബി ജെ പിയെ പരാജയപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ കോണ്‍ഗ്രസ്. കര്‍ണാടക പിടിച്ച മാതൃകയില്‍ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 500 രൂപ ഗ്യാസ് സബ്സിഡി, ഇതിന് പുറമെ 1500 രൂപയും ഉള്‍പ്പെടുന്ന അഞ്ച് വാഗ്ദാനങ്ങളാണ് പാര്‍ട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. 100 യൂണിറ്റ് സൗജന്യ വൈദ്യുതി, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, പഴയ പെൻഷൻ പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ജൂണ്‍ 12 ന് നര്‍മ്മദാ നദിയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ജബല്‍പൂരില്‍ റോഡ്‌ഷോയും റാലിയും നടത്തി മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍. ആ താരത്തിന്റെ ചെറിയ വേര്‍ഷന്‍ മാത്രമാണ് അഖില്‍ മാരാര്‍; പക്ഷെ പകുതി പോലും വരില്ല: വൈറല്‍ കുറിപ്പ് അതിനിടെ, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമല്‍നാഥ് പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി രാജ്യസഭാ എംപിയും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ് രംഗത്ത് വന്നു. കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടും, അതിനാല്‍ അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം ജൂണ്‍ 12 ന് നടക്കും. ജബല്‍പൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന യോഗം. സംസ്ഥാനത്തെ മഹാകോശല്‍ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ജബല്‍പൂര്‍. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടിയിരുന്നു, ബി ജെ പിക്ക് രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ നിന്ന് സംസ്ഥാനത്തിന്റെ മാള്‍വ, മധ്യേന്ത്യ മേഖലകളിലൂടെ കടന്ന് പോവുകയും പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തതിനാലാണ് പ്രിയങ്ക ഗാന്ധി വദ്ര മഹാകോശലിനെ തിരഞ്ഞെടുത്തതെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. റോബിന് തിരിച്ചടികള്‍ തുടങ്ങിയത് ആ നിമിഷം മുതല്‍: ദില്‍ഷ സന്തോഷിക്കുന്നുണ്ടാവും: ശാലുപേയാട് കര്‍ണാടകയിലേതിന് സമാനമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിലും പിന്നീട് എം എല്‍ എമാര്‍ കൂറുമാറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 ലധികം എം എല്‍ എമാരുടെയും കലാപത്തെത്തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു കമല്‍നാഥ് സര്‍ക്കാറിന് രാജിവെക്കേണ്ടി വന്നത്. പിന്നാലെ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുകയും ചെയ്തു. By Ajmal MK Oneindia source: oneindia.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!