KSDLIVENEWS

Real news for everyone

SFI നേതാവിന്റെ ആള്‍മാറാട്ടം; സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുന്നു- ഗവര്‍ണര്‍

SHARE THIS ON

ന്യൂഡല്‍ഹി: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അവസ്ഥ ഭീകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ചതാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പുറത്ത് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വയ്ക്കില്ല. അതേ സമയം പൊതു താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതുമായുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!