KSDLIVENEWS

Real news for everyone

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ലാന്റ് ചെയ്ത ശേഷം മേലേക്കുയര്‍ന്നതില്‍ പരിഭ്രാന്തരായി യാത്രക്കാര്‍

SHARE THIS ON

ഇൻഡിഗോ വിമാനം റണ്‍വേയില്‍ ലാന്റ് ചെയ്ത ശേഷം മേലേക്കുയര്‍ന്നതില്‍ പരിഭ്രാന്തരായി യാത്രക്കാര്‍.ചണ്ഡീഗഡില്‍ നിന്ന് അഹമ്മദാബാദിലേയ്‌ക്കുപോയ ഇൻഡിഗോ എയര്‍ലൈൻസിലാണ് അപകടം ഉണ്ടായത്. വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് ലാന്റിംഗിന് ശേഷം മേലേയ്‌ക്ക് ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 9:15 ന് ആയിരുന്നു സംഭവം. രാത്രി 8.45- ഓടെ വിമാനം ലാന്റ് ചെയ്തത്. തുടര്‍ന്ന് വിമാനത്തിന്റെ ടയറുകള്‍ ലാൻഡില്‍ സ്പര്‍ശിച്ച ഉടൻ മേലേയ്‌ക്ക് ഉയരുകയായിരുന്നു. തുടര്‍ന്ന് വിമാനം 20 മിനിറ്റ് കൂടി പറന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ പൈലറ്റിനോടും ജീവനക്കാരോടും വിവരം അന്വേഷിച്ചു. വിമാനം ഇറക്കാൻ എയര്‍ലൈൻസിന് എടിസി ക്ലിയറൻസ് ലഭിച്ചില്ല എന്നും അശയമിനിമയ തടസ്സവും ഉണ്ടായി എന്നും പൈലറ്റ് ജഗദീപ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!