KSDLIVENEWS

Real news for everyone

കുട്ടികള് യൂണിഫോം ഇട്ട് നില്‍ക്കുന്ന രംഗം ഇപ്പോഴും മനസിലുണ്ട്, രാത്രി ഉറങ്ങിട്ടിയില്ല; കണ്ണുനീർ പൊഴിച്ച്കൊണ്ട് ബോട്ടപകടത്തിൽ കുട്ടികളേയും കുടുംബത്തേയും നഷ്ടപ്പെട്ട സൈതലവി

SHARE THIS ON

താനൂര്‍: കഴിഞ്ഞ കൊല്ലത്തെ സ്‌കൂള്‍ തുറക്കലിന് സെയ്തലവിയും സഹോദരനും വിശ്രമിച്ചിട്ടില്ല. കുട്ടികള്‍ക്ക് ആവശ്യമുള്ളതെല്ലാം തേടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. നിറമുള്ള കുടകളും യൂണിഫോമും നോട്ടുബുക്കുകളുമെല്ലാം വാങ്ങിയത് എവിടെ നിന്നൊക്കെ പൈസ ഒപ്പിച്ചാണെന്നറിയില്ല. എങ്കിലും ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. പക്ഷേ ഇക്കൊല്ലം അതൊന്നും വേണ്ട. ആര്‍ക്കും ഒന്നും വാങ്ങി നല്‍കാനില്ല. കുടയുടെ നിറം മാറിയെന്ന് പറഞ്ഞ് ആരും വാശി പിടിച്ച്‌ കരയാനില്ല. റുസ്‌നയും ഫിദയും ഷംനയുമെന്നും ഇനി തിരിച്ചു വരില്ല. ആഴ്ചയിലെ അവസാന അവധി ദിനം ആഘോഷിക്കാനായി പോയ ആ കുരുന്നു ജീവനുകള്‍ പൂരപ്പുഴയുടെ ആഴങ്ങളില്‍ ഇല്ലാതായി. താനൂര്‍ ബോട്ടപകടത്തില്‍ ഏഴ് കുട്ടികളടക്കം 11 പേരാണ് പുത്തൻ കടപ്പുറം സ്വദേശി സെയ്തലവിക്ക് നഷ്ടമായത്. ആയുസും ആരോഗ്യവും മുഴുവൻ തന്റെ കുടുംബത്തിനായി മാറ്റിവെച്ച സെയ്തലവിക്ക് ഇന്നത്തെ ദിവസം ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു. താനൂര്‍ ബോട്ടപകടം; ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം ‘സ്‌കൂള്‍ തുറക്കുന്ന ദിവസം രാവിലെയുള്ള തിരക്കും യൂണിഫോം അണിഞ്ഞ് നില്‍ക്കാനുള്ള പിടിവാശിയും ഒരു തിരശ്ശീലയിലെന്ന് പോലെ മനസിലേക്ക് വന്നു. രാത്രി ഒരുപോള കണ്ണടച്ചില്ല. ഉറങ്ങാൻ കിടന്നാല്‍ അവരുടെ മുഖം മനസിലേക്ക് വരും. കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ എന്നും പെരുന്നാളാണ്. രണ്ടരയായപ്പോള്‍ സഹോദരിയുടെ മകള്‍ വന്നു. കുറേ സമാധാനിപ്പിച്ചു. ആരും ഇല്ലല്ലോ ഇപ്പൊ വീട്ടില്‍…” സെയ്തലവി കണ്ണുകള്‍ നിറച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി. വീട്ടിലിരുന്നിട്ട് ഇരിപ്പുറയ്ക്കാത്തതിനാല്‍ സുഹൃത്തിനൊപ്പം ബൈക്കെടുത്ത് സ്‌കൂളിന്റെ പരിസരത്തേക്ക് പോയി. ചിരിച്ചുല്ലസിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയില്‍ തന്റെ പ്രിയപ്പെട്ടവരുണ്ടോയെന്ന് വെറുതേ തിരഞ്ഞു. ഇല്ലെന്നുറപ്പിക്കാൻ മനസ് സമ്മതിക്കുന്നില്ല. അവര്‍ ആ കൂട്ടത്തിലെവിടെയോ ഉണ്ട്. തിരിഞ്ഞു നടക്കുമ്ബോള്‍ ഉപ്പച്ചീ എന്നുറക്കെ വിളിച്ച്‌ പിന്നാലെ ഓടി വരുമെന്ന് വെറുതേ മനസിലോര്‍ത്തു. ഇല്ലെന്നുറപ്പായപ്പോള്‍ സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ കയറി വീട്ടിലേക്ക് പോന്നു. താനൂര്‍ ബോട്ട് ദുരന്തം: ഒരാള്‍ കൂടി പൊലീസ് പിടിയില്‍ ”രണ്ടാമത്തെ മോള് പ്ലസ് വണ്ണിലായിരുന്നു. പക്ഷേ പ്ലസ് ടൂവിന്റേത് ഇപ്പോ തന്നെ ഓള് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് നോട്ട്ബുക്കുകള്‍ വാങ്ങി അതിലൊക്കെ എഴുതുന്നുണ്ട്. കൊറേ നോട്ടുബുക്കുകളുണ്ട്. അതൊക്കെ അവിടെ എടുത്തുവെച്ചിട്ടുണ്ട്. നമുക്ക് കിട്ടാത്തത് അവള്‍ക്ക് കിട്ടണമെന്നുള്ള ഒരു വാശിയുണ്ടായിരുന്നു… അത് മാത്രമല്ല. ഈ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന മക്കള് അവര്‍ക്ക് താഴെയുള്ളവരെ പഠിപ്പിക്കുമായിരുന്നു. പിന്നെ അ അതിപ്പോഴും കണ്ണില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. അവര് 10 30 ന് ശേഷമാണ് പഠിച്ചിരുന്നത്. ഞാൻ അവര്‍ക്ക് കാവലിരിക്കുമായിരുന്നു….” കരച്ചിലടക്കി സെയ്തലവി പറഞ്ഞു. ‘താനൂര്‍ ബോട്ടപകടത്തിന്റെ ഉത്തരവാദിയെ സി.പി.എം മെമ്ബര്‍ഷിപ്പ് നല്‍കി ആദരിച്ചു’; മന്ത്രി അബ്ദുറഹ്മാനെതിരെ കെ.എം ഷാജി ആ ദുരന്തത്തില്‍ സെയ്തലവിക്ക് നഷ്ടമായത് കുടുംബവും കുട്ടികളും മാത്രമായിരുന്നില്ല. ജീവിതത്തില്‍ പൊരുതാനുള്ള ഊര്‍ജ്ജം കൂടിയായിരുന്നു. അതിജീവനത്തിന്റെ കഥകള്‍ പറഞ്ഞ് ഒരുപാട് പേര്‍ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സെയ്തലവിക്ക് അതിന് ചെവി കൊടുക്കാൻ മാത്രമേ സാധിക്കുന്നുള്ളൂി. കാരണം അദ്ദേഹത്തിന്റെ ജീവന്റെ ജീവനായ പൊന്നുമക്കളുടെ ജീവനാണ് പുരപ്പുഴയുടെ ആഴങ്ങളില്‍ പൊലിഞ്ഞു പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!