KSDLIVENEWS

Real news for everyone

വന്ദേ ഭാരത് മിഷൻ ; ജിദ്ദയിൽ നിന്നുള്ള ഏഴാം ഘട്ട വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു

SHARE THIS ON

ജിദ്ദ: വന്ദേ ഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ 22 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യയുടെ ഒമ്ബത് സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 12,16,19 തീയതികളില്‍ ജിദ്ദയില്‍ നിന്ന് മുംബൈ വഴി കോഴിക്കോടേക്ക് സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ ഒരു മണിക്കൂര്‍ സാങ്കേതി സ്‌റ്റോപ് മാത്രമാണ് ഉണ്ടാവുക. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരില്ലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വൈകിട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.25ന് മുംബൈയിലെത്തും. അവിടെ നിന്ന് 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോടെത്തും. ചാര്‍ട്ടര്‍ വിമാനങ്ങളെ അപേക്ഷിച്ച്‌ ടിക്കറ്റ് നിരക്കുകള്‍ വളരെ കുറവാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 835 റിയാല്‍, രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 163 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!