KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവർന്നു; വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയം നോക്കിയാണ് മോഷ്ടാക്കള്‍ വന്നത്

SHARE THIS ON

കാസര്‍കോട് : മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തി തുറന്ന് 60 പവര്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. കുടുംബം ഒരാഴ്ചത്തെ തീര്‍ത്ഥ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്മാര്‍ അകത്ത് കയറിയത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടിനകം വാരി വലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!