ഹിമാചലിൽ മേഘവിസ്ഫോടനം, കനത്ത മഴയും മണ്ണിടിച്ചിലും; വിനോദ സഞ്ചാരികളടക്കം ഇരുനൂറോളം പേർ കുടുങ്ങി

മണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങി.
https://twitter.com/ANI/status/1673164520297205760/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1673164520297205760%7Ctwgr%5Edf870ffd06d799fe58e3746dac1e86a0ca11d76c%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1673164520297205760%3Fref_src%3Dtwsrc5Etfw
മൺസൂൺ രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മഴക്കെടുതിയിൽ ഉത്തരേന്ത്യയിലാകെ മരണം ഏഴായി. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാർഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ മഴ വീണ്ടും ശക്തമാകും.

