KSDLIVENEWS

Real news for everyone

കാസർകോട് നഗരസഭയുടെ ഇ-ഓട്ടോ ഫ്ലാഗ് ഓഫ് ചെയ്തു

SHARE THIS ON

കാസർകോട് : മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അജൈവ മാലിന്യ സംഭരണത്തിനൊപ്പം ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നതിനുള്ള ഇ-ഓട്ടോ സംവിധാനമൊരുക്കി കാസർകോട് നഗരസഭ. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇ-ഓട്ടോ നഗരസഭാ ചെയർമാൻ വി.എം.മുനീർ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരേയുള്ള ബോധവത്കരണവും നിയമനടപടികളെക്കുറിച്ചുള്ള വിവരങ്ങളും അനൗൺസ് ചെയ്യാനുള്ള സംവിധാനവും ഇ-ഓട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ഇ-ഓട്ടോയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിക്കും. ഭാവിയിൽ നഗരസഭാ സംബന്ധമായ അറിയിപ്പുകളും ഇ-ഓട്ടോ വഴി നൽകുമെന്ന് അധികൃതർ പറയുന്നു. ഖാലിദ് പച്ചക്കാട്, എൻ.സുരേഷ് കുമാർ, ഷർമിള, എച്ച്.എസ്.രഞ്ജിത് കുമാർ, എച്ച്.ഐ.രാജേഷ്, രൂപേഷ്, മധു, ആഷാ മേരി, അനിഖ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!