യു.എ.ഇയിൽ താമസ വിസക്കാർക്ക് നീട്ടിനൽകിയ സൗജന്യ കാലാവധി അവസാനിച്ചു

യു.എ.ഇയില്‍ താമസ വിസക്കാര്‍ക്ക് നീട്ടിനല്‍കിയ സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്ക് ഒക്ടോബര്‍ 10 വരെയായിരുന്നു കാലാവധി നീട്ടിനല്‍കിയിരുന്നത്.ഇത് അവസാനിച്ചതോടെ ഇനിയും വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴ അടക്കേണ്ടിവരും.
ജൂലൈ 12ന് ശേഷം വിസ കാലാവധി അവസാനിച്ചവരില്‍നിന്ന് നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് ഒരു മാസമാണ് ഗ്രേസ് പീരിയഡ് നല്‍കിയിരുന്നത്. ഈ തീയതിയും കഴിഞ്ഞ് വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരില്‍നിന്നാണ് പിഴ ഈടാക്കുന്നത്. വിസ തീയതി കഴിഞ്ഞ ദിവസം മുതല്‍ ഒരു മാസത്തെ ഗ്രേസ് പീരിയഡിന് ശേഷമുള്ള ദിവസങ്ങളിലെ പിഴയാണ് ഈടാക്കുന്നത്.ആദ്യ ദിവസം 125 ദിര്‍ഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവുമാണ് പിഴ. ആറുമാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും.

