നൈസ് റോഡിലും ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിലും യാത്രാചെലവേറും

ബംഗളൂരു: ബംഗളൂരുവില്‍നിന്നുള്ള രണ്ട് എക്സ്പ്രസ് വേകളില്‍ ഇനി യാത്രക്ക് അധികം പണം മുടക്കേണ്ടിവരും. നൈസ് റോഡില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ രണ്ടാമത്തെ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനമാരംഭിച്ചു.
ശനിയാഴ്ച മുതല്‍ നൈസ് റോഡില്‍ ടോള്‍ തുകയില്‍ മാറ്റം വന്നു.
നന്ദി ഇൻഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (നൈസ്) എക്സ്പ്രസ് പാതയില്‍ 11 ശതമാനമാണ് ടോള്‍ നിരക്കില്‍ വര്‍ധന വരുത്തിയത്. ഹൊസൂര്‍ റോഡില്‍ ഇലക്ട്രോണിക് സിറ്റി മുതല്‍ ലിങ്ക് റോഡുവരെ 41 കിലോമീറ്റര്‍ വരുന്നതാണ് പാത. ബംഗളൂരുവിലെ നഗരത്തിരക്കൊഴിഞ്ഞ് എളുപ്പത്തില്‍ മൈസൂരു റോഡിലേക്ക് എത്തിച്ചേരാൻ മലയാളികളടക്കമുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. ടോള്‍ പിരിക്കുന്നത് സംബന്ധിച്ച കരാര്‍ പ്രകാരമാണ് വര്‍ധനവെന്ന് നൈസ് റോഡ് അധികൃതര്‍ വിശദീകരിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം നൈസ് റോഡില്‍ 8.74 കിലോമീറ്റര്‍ വരുന്ന ആദ്യ സ്ട്രെച്ചായ ഹൊസൂര്‍ റോഡ് മുതല്‍ ബന്നാര്‍ഘട്ട റോഡ് വരെ കാര്‍- 50, ബസ്-145, ട്രക്ക്- 100, ബൈക്ക്- 25 എന്നീ നിരക്കിലാണ് പുതിയ ടോള്‍. ബന്നാര്‍
ഘട്ട റോഡ്- കനകപുര റോഡ് (6.79 കി.മീ.): കാര്‍- 40, ബൈക്ക് -15, കനകപുര റോഡ്- ക്ലോവര്‍ ലീഫ് ജങ്ഷൻ (4.36 കി.മീ.): കാര്‍- 25, ബൈക്ക്- 10, മൈസൂരു റോഡ്- മാഗഡി റോഡ് (9.55 കി.മീ.): കാര്‍- 55, ബൈക്ക് -25, മാഗഡി റോഡ്- തുമകുരു റോഡ് (7.48 കി.മീ.): കാര്‍- 45, ബൈക്ക്- 15, ലിങ്ക് റോഡ് (8.10 കി.മീ.): കാര്‍-60, ബൈക്ക്- 20 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കര്‍ഷകരുടെയും കന്നട അനുകൂല സംഘടനകളുടെയും കനത്ത പ്രതിഷേധത്തിനിടെയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ ശ്രീരംഗപട്ടണത്തിനുസമീപം ഗണങ്കൂരിലെ ടോള്‍ പ്ലാസയില്‍ ശനിയാഴ്ച ടോള്‍ പിരിവ് തുടങ്ങിയത്. കന്നട പതാകകള്‍ കൈയിലേന്തിയ പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ തന്നെ ഇവിടെ ധര്‍ണ നടത്തിയിരുന്നു. സര്‍വിസ് റോഡുകള്‍, തെരുവുവിളക്കുകള്‍, സൂചനബോര്‍ഡുകള്‍, പൊലീസ് സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍
പിരിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണക്കടുത്ത കെ.ഷെട്ടിഹള്ളിയിലാണ് ടോള്‍ ബൂത്ത്. ശനിയാഴ്ച രാവിലെ എട്ടുമുതല്‍ മൈസൂരുവിലേക്കുള്ള വാഹനങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വാഹനങ്ങളില്‍ നിന്നും ജീവനക്കാര്‍ ടോള്‍ പിരിവ് തുടങ്ങി. ഫാസ്ടാഗുകള്‍ പല സമയത്തും പ്രവര്‍ത്തിച്ചില്ല. മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ കൂടി ആയതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ടോള്‍ പ്ലാസയിലുണ്ടായത്. പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നേരത്തെ ഈ പാതയില്‍ രാമനഗര ബിഡദി കണിമിണികെയിലെ ടോള്‍ പ്ലാസയില്‍ നിന്ന് മാത്രമാണ് ടോള്‍ പിരിച്ചിരുന്നത്. ഓരോ 60 കിലോമീറ്റര്‍ സ്ട്രെച്ചിലും ടോള്‍പ്ലാസ എന്നതാണ് എക്സ്പ്രസ് വേകളില്‍ ദേശീയ പാത അതോറിറ്റി നയം.
പുതിയ ടോള്‍പ്ലാസയും പ്രവര്‍ത്തനമാരംഭിച്ചതോടെ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ ഗണങ്കൂരിലെ ടോള്‍ പ്ലാസയില്‍ കാര്‍, ജീപ്പ്, വാൻ എന്നിവക്ക് ഒരുവശത്തേക്ക് 155 രൂപ ടോള്‍ നല്‍കണം. ബിഡദിയിലെ ടോള്‍ പ്ലാസയില്‍ കാര്‍, ജീപ്പ്, വാൻ എന്നിവക്ക് 165 രൂപയാണ് ടോള്‍ നിരക്ക്. മടക്കയാത്രക്കുള്ള ടോള്‍കൂടി പരിഗണിക്കുമ്ബോള്‍ ഇരുവശത്തേക്കും 600ലേറെ രൂപ നല്‍കേണ്ട സാഹചര്യമാണുള്ളത്.
എക്സ്പ്രസ് വേ: മണ്ഡ്യയിലെ ബ്ലാക്ക് സ്പോട്ടുകള്‍ സന്ദര്‍ശിച്ച് എ.ഡി.ജി.പി
ബംഗളൂരു: ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം എ.ഡി.ജി.പി അലോക് കുമാര്‍ പാതയില്‍ പരിശോധന നടത്തി. മണ്ഡ്യയില്‍ നിദഘട്ട, മദ്ദൂര്‍, ഗെജ്ജാലകരെ, ഹനകരെ എന്നിവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകളാണ് എ.ഡി.ജി.പി സന്ദര്‍ശിച്ചത്.
അശാസ്ത്രീയമായ റോഡ് പ്രവൃത്തിയാണ് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്നും നിദഘട്ട ജങ്ഷൻ ഭാഗത്ത് പാതയില്‍ മതിയായ ഡ്രെയിനേജ് സംവിധാനമില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. പാതയില്‍ ഇതുവരെ 150ഓളം പേര് അപകടത്തില്‍ മരിച്ചെന്നാണ് കണക്ക്.
അപകടങ്ങള്‍ കുറക്കാൻ അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. രണ്ടാഴ്ചക്കകം നിരോധനം നിലവില്‍വന്നേക്കും. ഓട്ടോകളും ഇരുചക്രവാഹനങ്ങളും സര്‍വിസ് റോഡ് ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം.
എക്സ്പ്രസ് വേ ഉദ്ഘാടന സമയത്തുതന്നെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നിരോധനം ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല
അശാസ്ത്രീയമായ റോഡ് പ്രവൃത്തിയാണ് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്നും നിദഘട്ട ജങ്ഷൻ ഭാഗത്ത് പാതയില്‍ മതിയായ ഡ്രെയിനേജ് സംവിധാനമില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. പാതയില്‍ ഇതുവരെ 150ഓളം പേര് അപകടത്തില്‍ മരിച്ചെന്നാണ് കണക്ക്.
അപകടങ്ങള്‍ കുറക്കാൻ അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. രണ്ടാഴ്ചക്കകം നിരോധനം നിലവില്‍വന്നേക്കും. ഓട്ടോകളും ഇരുചക്രവാഹനങ്ങളും സര്‍വിസ് റോഡ് ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം.
എക്സ്പ്രസ് വേ ഉദ്ഘാടന സമയത്തുതന്നെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നിരോധനം ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല

