കുമ്പളയിൽ ഓവുചാലിൽ മാലിന്യം തള്ളുന്നതിനെതിരെ വ്യാപാരികൾ ; ഇതുമൂലം മലിനജലം കടകളിലേക്കൊഴുകുന്നു

കുമ്പള: റോഡരികിലെ ഓവുചാലിൽ മാലിന്യം തള്ളുന്നത് കാരണം മലിനജലം ഒഴുകിയെത്തുന്നത് കടകളിലേക്കെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കുമ്പള ഗവ. ഹൈസ്കൂൾ റോഡിലെ ഓവുചാലിലാണ് രാത്രിയിൽ മാലിന്യം കൊണ്ടിടുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഓവുചാലിൽ മാലിന്യം നിറഞ്ഞതുകാരണം മലിനജലം വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുകയായിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ഓവുചാൽ വൃത്തിയാക്കണമെന്നും വ്യാപാരികൾ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു.

