KSDLIVENEWS

Real news for everyone

ഖത്തര്‍ രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ജാസിം അല്‍താനി അന്തരിച്ചു

SHARE THIS ON

ദോഹ: ഖത്തര്‍ രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അല്‍താനി അന്തരിച്ചു.

തായ്ലൻഡില്‍ ചികിത്സയിലായിരുന്നു. ലബനാനിലെ ഖത്തറിന്റെ റെസിഡന്റ് അംബാസിഡറായും തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങളുടെ നോണ്‍ റെസിഡന്റ് അംബാസിഡറായും പ്രവര്‍ത്തിച്ചു. ഖത്തര്‍ നാഷണല്‍ ബാങ്ക് സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിട്ടുണ്ട്. മുഹമ്മദ് ബിൻ ഹമദ് ഹോള്‍ഡിങ് കമ്ബനി സ്ഥാപകനും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാണ്. മയ്യിത്ത് നമസ്‌കാരം നാളെ മഗ്‌രിബ് നമസ്‌കാരനന്തരം ഇമാം മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് പള്ളിയില്‍ നടക്കും. പഴയ റയ്യാൻ ഖബര്‍സ്ഥാനിലാണ് സംസ്‌കരിക്കുക.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. 2006 ല്‍ മുസ്‌ലിം ലീഗ് അധ്യക്ഷ പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കര്‍മവീഥിയില്‍ കാല്‍ നൂറ്റാണ്ട്’ എന്ന പേരില്‍ കോഴിക്കോട്ട് നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അല്‍താനിയായിരുന്നു. ആധുനിക ഖത്തറിന്റെ പിതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന മുൻ ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിൻ ഹമദ് അല്‍താനിയുടെ മൂത്ത സഹോദരനാണ്. പിതാവ് അമീറിന്റെ ഭാര്യാ പിതാവ് കൂടിയാണ്. മുൻ വിദ്യാഭ്യാസ മന്ത്രിയുടെ വിയോഗത്തില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!