രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു ; 62,27,296 ലക്ഷം പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ 77,760 ആയി വർദ്ധിച്ചു ; 55,342 പേർക്ക് മാത്രം കോവിഡ് പോസിറ്റീവായി ; 706 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ ഇന്നലെ രോഗബാധിതരേക്കാല്‍ കൂടുതല്‍ പേര് രോഗമുക്തരായി. ഇന്നലെ 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 77,760 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,75,881 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 8,38,729 പേരാണ് ചികില്‍സയിലുള്ളത്. 62,27,296 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 706 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,856 ആയി വര്‍ധിച്ചു.
ഇന്നലെ വരെ രാജ്യത്ത് 8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്.ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.

