യുഎയിൽ നിയമം ലംഘിച്ച് ഗതാഗത ലെയ്ൻമാറിയാൽ 1000 ദിർഹം പിഴയും നാല് ബ്ലാക് പോയിന്റും

അബുദാബി: ഗതാഗതനിയമം ലംഘിച്ചുകൊണ്ട് ഡ്രൈവിങ്ങിനിടെ ലെയ്ൻ മാറിയാൽ 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. റോഡുസുരക്ഷ ഉറപ്പാക്കാതെ ലെയ്ൻ മാറിയതിനെത്തുടർന്നുണ്ടായ രണ്ടു വ്യത്യസ്ത അപകടങ്ങളുടെ വീഡിയോകളിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
നിയമവിരുദ്ധമായി ലെയ്ൻ മാറുമ്പോൾ പിന്നിലുള്ള വാഹനങ്ങളെ കാണാതിരിക്കാനും സ്വന്തം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയേറെയാണ്. അതിനാൽ, നിയമം പാലിച്ചുകൊണ്ടായിരിക്കണം ലെയ്ൻ മാറേണ്ടതെന്നും പോലീസ് ഓർമിപ്പിച്ചു.

