KSDLIVENEWS

Real news for everyone

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു ; ജലനിരപ്പ് 2391.04 അടിയായി ഉയർന്നു

SHARE THIS ON

ഇടുക്കി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2391.04 അടി തൊട്ടതോടെയാണ് ആദ്യ ജാഗ്രതാ മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയില്‍ എത്തിയാലാവും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കും. 2403 ആണ് ഇടുക്കി ഡാമിലെ അനുവദനീയമായ സംഭരണശേഷി.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ ഇല്ലെന്നും, അതിനാല്‍ ആശങ്ക വേണ്ടെന്നുമാണ് ില്ലാ ഭരണകൂടവും, കെഎസ്‌ഇബിയും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!