KSDLIVENEWS

Real news for everyone

കെ റെയില്‍: തുടര്‍ നടപടികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി

SHARE THIS ON

ന്യുഡല്‍ഹി> കെ റെയില്‍ തുടര്‍ നടപടികള്‍ക്ക് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കി. ലോക്സഭയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നേരത്തെ നല്‍കിയിരുന്നുവെന്നും എംപിമാരായ കെ മുരളീധരന്, ഹൈബി ഈഡന് എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. സില്വര് ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള് കെ റെയിലില് നിന്ന് റെയില്വേ ബോര്ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള് ദക്ഷിണ റെയില്വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്ട്ടിന്മേല് തുടര് നടപടികള് സ്വീകരിക്കാന് ദക്ഷിണ റെയില്വേക്ക് നിര്ദേശം നല്കിയതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!