KSDLIVENEWS

Real news for everyone

സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണു, മുഴുവന്‍ ജീവനക്കാരും കൊല്ലപ്പെട്ടു

SHARE THIS ON

ജിദ്ദ: സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന്റെ പരിശീലന മേഖലയില്‍ പരിശീലന ദൗത്യത്തിനിടെ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍-മാലികി അറിയിച്ചു. വിമാനത്തിലെ എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ അല്‍-മാലികി പറഞ്ഞു. എന്നാല്‍ എത്രപേര്‍ അപകടത്തില്‍ മരിച്ചതായി അറിയിച്ചിട്ടില്ല. അപകടകാരണങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സമിതിയുടെ ചുമതലപ്പെടുത്തിയതായി അല്‍-മാലികി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനമറിയിക്കുകയും ക്ഷമയും സാന്ത്വനവും ഉണ്ടാവട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഖമീസ് മുഷൈത്ത് അസീര്‍ പ്രവിശ്യയില്‍പെട്ട സ്ഥലമാണ്. സൗദി തലസ്ഥാനമായ റിയാദില്‍നിന്നും 884 കിലോമീറ്റര്‍ ദൂരമുണ്ടിവിടേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!