KSDLIVENEWS

Real news for everyone

പടുകൂറ്റന്‍ ചരക്കുകപ്പല്‍ ബെര്‍ലിന്‍ എക്സ്പ്രസ് ദുബൈ തുറമുഖത്ത്

SHARE THIS ON

ദുബൈ: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ ‘ബെര്‍ലിൻ എക്സ്പ്രസ്’ ദുബൈയിലെത്തി. കന്നിയാത്രയുടെ ഭാഗമായി ജബല്‍ അലി തുറമുഖത്തെത്തിയ കപ്പലിന് വൻ സ്വീകരണമാണ് ലഭിച്ചത്.

പരമ്ബരാഗത കപ്പല്‍ ഇന്ധനത്തിന് പുറമെ പ്രകൃതി വാതകം ഉപയോഗിച്ചും ഈ കൂറ്റൻ കപ്പല്‍ സഞ്ചരിക്കും. അതിനാല്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ് ഈ ചരക്കുകപ്പല്‍.

ജബല്‍ അലി തുറമുഖത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് കപ്പലിന്‍റെ വരവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചൈന, ഹോങ്കോങ്, തായ്വാൻ, സിംഗപ്പൂര്‍, സ്പെയിൻ, ബെല്‍ജിയം, നെതര്‍ലൻഡ്സ്, യു.കെ, ജര്‍മനി എന്നീ റൂട്ടുകളിലൂടെ ഈ കൂറ്റൻ ചരക്കുകപ്പല്‍ സഞ്ചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!