KSDLIVENEWS

Real news for everyone

20 വര്‍ഷത്തിനുശേഷം സിംഗപ്പൂരില്‍ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി

SHARE THIS ON

സിംഗപ്പൂര്‍: 20 വര്‍ഷത്തിനുശേഷം ആദ്യമായി സിംഗപ്പൂരില്‍ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. സരിദേവി ധമാനി (45) എന്ന വനിതയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്.

2018ല്‍ 30 ഗ്രാം ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

മയക്കുമരുന്ന് കേസില്‍ ഈ ആഴ്ച വധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് ഇവര്‍. മുഹമ്മദ് അസീസ് ബിൻ ഹുസൈനാണ് വധിക്കപ്പെട്ട മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം 15 പേരെ മയക്കുമരുന്ന് കേസില്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്.

മയക്കുമരുന്നിനെതിരെ ലോകത്ത് ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. സമൂഹത്തെ സംരക്ഷിക്കാൻ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!