KSDLIVENEWS

Real news for everyone

എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഹരിയാണ മുഖ്യമന്ത്രി; പരാമര്‍ശം വിവാദമായതോടെ തിരുത്തി

SHARE THIS ON

ഛണ്ഡീഗഢ്: ഹരിയാണയില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനിടെ എല്ലാവരേയും സംരക്ഷിക്കാനാകില്ലെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവന വിവാദമായി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. എല്ലാവരും സൗമനസ്യം കാണിക്കണം, അതില്ലാതെ ഒരു സുരക്ഷയും ഉണ്ടാകില്ല. പോലീസിനോ സൈന്യത്തിനോ സര്‍ക്കാരിനോ എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഖട്ടാര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയടക്കമുള്ളവര്‍ ഖട്ടാറിന്റെ പ്രസ്താനയ്‌ക്കെതിരെ രംഗത്തെത്തിയപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തെ പിന്തുണച്ചു. സര്‍ക്കാരിന് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന ഖട്ടാറിന്റെ പ്രസ്താവന ഒരു വസ്തുതയാണെന്ന് പറഞ്ഞ മമത അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ജാതീയതയോ വര്‍ഗീയതയോ വര്‍ഗീയ സംഘര്‍ഷമോ പ്രോത്സാഹിപ്പിക്കരുതെന്നും മമത വിമര്‍ശിക്കുകയുണ്ടായി. ‘തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വൃത്തികെട്ട കളിയാണ് ബിജെപി കളിക്കുന്നത്. അതിന്റെ ഭാഗമാണ് വര്‍ഗീയ സംഘര്‍ഷം’ – മമത ആരോപിച്ചു. എല്ലാവരേയും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് സമാധാനം നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുമ്പോള്‍ അത് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കില്ലെന്നും മമത പറഞ്ഞു. ഹരിയാണയിലെ ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥയാണുള്ളത്. കാരണം സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി വിര്‍ശിച്ചു. വിവാദമായതോടെ തന്റെ പ്രസ്താവന സംബന്ധിച്ച് വിശദരീകരണവുമായി മനോഹര്‍ ലാല്‍ ഖട്ടാര്‍ വൈകീട്ട് രംഗത്തെത്തി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒരു സുരക്ഷ അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!