KSDLIVENEWS

Real news for everyone

ദുബായ് പോലീസിന് പുതിയ ആഡംബര വൈദ്യുത കാർ

SHARE THIS ON

ദുബായ് : മെഴ്‌സിഡസ് ബെൻസിന്റെ ആഡംബര വൈദ്യുത കാർ ഇനി ദുബായ് പോലീസിന്റെ പട്രോളിങ് വാഹനം. മെഴ്‌സിഡസ് ബെൻസ് ഇ.ക്യു.എസ്. 580 ആണ് പോലീസ് സേനയ്ക്ക് കൈമാറിയത്. കൂടുതൽ പരിസ്ഥിതിസൗഹൃദ വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതകാർ പോലീസ് പട്രോൾ വാഹനവ്യൂഹത്തിലേക്ക് കൂട്ടിച്ചേർത്തത്.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽനടന്ന ചടങ്ങിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് എക്സ്പേർട്ട് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വാഹനം ഏറ്റുവാങ്ങി.

ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജലാഫ്, ടൂറിസ്റ്റ് സെക്യൂരിറ്റി പട്രോൾ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മൂസ മുബാറക് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

4.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർവരെ വേഗം കൈവരിക്കാൻ ഇ.ക്യു.എസ്. 580-ന് കഴിയും.

പൂർണമായി ചാർജുചെയ്താൽ 717 കിലോമീറ്റർവരെ സഞ്ചരിക്കാം. നിർമിതബുദ്ധി സംവിധാനങ്ങളും ഡ്രൈവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്ന ഇന്ററാക്ടീവ് സ്‌ക്രീനുകളും ഇതിലുണ്ട്. ആഡംബര പട്രോളിങ് വാഹനങ്ങളുടെ കൂട്ടത്തിൽ സൂപ്പർ കാറുകൾ ചേർക്കുന്നതിലൂടെ ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജെ.ബി.ആർ. തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം പോലീസ് സുരക്ഷാസാന്നിധ്യം വർധിപ്പിക്കാനാവുമെന്ന് മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!