18-ാമത് എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി

ദോഹ. അടുത്ത വര്‍ഷം ജനുവരിയില്‍ ഖത്തറില്‍ നടക്കുന്ന 18-ാമത് എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി. വോര്‍ടെക്സ് എ.സി23 എന്നാണ് പന്തിന്റെ നാമം. ഏഷ്യന്‍ ഫുഡ്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) ആഗോള കായിക ഉല്പന്ന നിര്‍മാതാക്കളായ കെല്മിയും ചേര്‍ന്നാണ് പന്ത് പുറത്തിറക്കിയത്. നിരവധി സവിശേഷതകളോടെ നൂതന ഡിസൈനിലും സാങ്കേതിക വിദ്യയിലുമാണ് പന്തിന്റെ രൂപകല്പന. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിന്റെ 6 ലോകകപ്പ് വേദികള്‍ ഉള്‍പ്പെടെ 8 സ്റ്റേഡിയങ്ങളായാണ് മത്സരങ്ങള്‍. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പ് എയിലാണ്. ഇന്ത്യ ഗ്രൂപ്പ് ബിയിലും.

