ഇന്ത്യയ്ക്ക് ഖത്തര്‍ അമീറിന്‍റെ സ്വാതന്ത്ര്യ ദിനാശംസ

ദോഹ∙ ഇന്ത്യയ്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സ്വാതന്ത്ര്യ ദിനാശംസ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് അമീര്‍ ആശംസാ സന്ദേശം അയച്ചത്. ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും രാഷ്ട്രപതിയെ സ്വാതന്ത്ര്യദിനാശംസ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയും ആശംസാ സന്ദേശം അയച്ചു.

