KSDLIVENEWS

Real news for everyone

ഖത്തറിൽ ക്വാറന്റൻ വ്യവസ്ഥകൾ ഡിസംബർ 31 വരെ നീട്ടി

SHARE THIS ON

കോവിഡ് സാഹചര്യത്തില്‍ ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായി ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്‍റൈന്‍ നിബന്ധനകളാണ് ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച്‌ കോവിഡ് റിസ്ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച്‌ വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ വിസയുള്ള വിദേശികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ കഴിയൂ. ഏത് തരം ക്വാറന്‍റൈനാണ് വേണ്ടതെന്ന കാര്യം ഈ റീ എന്‍ട്രി പെര്‍മിറ്റില്‍ സൂചിപ്പിക്കും. നിലവില്‍ കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകും.ഈ രാജ്യങ്ങളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!