KSDLIVENEWS

Real news for everyone

കടം തിരിച്ചുകൊടുക്കാൻ വൈകി: വ്യപാരിക്ക് ക്രൂരമര്‍ദനം, നഗ്നനാക്കി നടത്തിച്ചു; രണ്ടുപേര്‍ പിടിയില്‍

SHARE THIS ON

നോയിഡ: കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെന്ന് ആരോപിച്ച് പച്ചക്കറി വ്യാപാരിയെ മർദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തു. യു.പി.യിലെ നോയിഡയില്‍ ഗൗര്‍ പട്ടണത്തിലാണ് സംഭവം. സുന്ദര്‍ സിങ് എന്ന വ്യാപാരിയെയും ഭഗന്‍ദാസ് സിങ് എന്ന ഇയാളുടെ ജോലിക്കാരനെയും പോലീസ് അറസ്റ്റുചെയ്തു. സുന്ദര്‍ സിങ്ങില്‍നിന്ന് മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്നയാള്‍ 5,600 രൂപ വാങ്ങിയിരുന്നതായാണ് പോലീസ് പറയുന്നത്. ഇതില്‍ 2,600 രൂപ ഇയാൾ തിരിച്ചടച്ചു. ബാക്കി പണം ഒരാഴ്ച കഴിഞ്ഞിട്ടും നൽകിയില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുന്ദര്‍ സിങ് ഇയാളെ വസ്ത്രമുരിഞ്ഞ് അടിക്കുകയും വിവസ്ത്രനായി നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പച്ചക്കറി വ്യാപാരി പോലീസില്‍ പരാതി നല്‍കി. തുടർന്നാണ് പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!