ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. കാനഡിയലെ വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുഖ ദുന്‍കെ . ഇയാളെ വിട്ടു നല്‍കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിയത്. എ കാറ്റഗറി ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ബ്രിട്ടീഷ് കാലിഫോര്‍ണിയയിലെ സറേയില്‍ മറ്റൊരു ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് കൊലപാതകം. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവനായിരുന്നു നിജ്ജാര്‍

