കാസ്രോട് ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ടിൻസ് ബെദ്രംപള്ള ചാമ്പ്യന്മാരായി

ദുബായ്: യുഎഇയിലെ പ്രഗൽഭരായ 12 ടീമുകളെ ഉൾപ്പെടുത്തി കാസ്രോട് ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കട്ടിങ് സിസിയെ പരാജയപ്പെടുത്തി ട്വിൻസ് ബെദ്രം പള്ള ചാമ്പ്യൻമാരായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദില്ല ടാസ്ക്, ബെസ്റ്റ് ബാറ്റ്സ്മാൻ അസ്ലാം, ബെസ്റ്റ് ബോളർ ദില്ല ടാസ്ക് എന്നിവർ അർഹനായി. വിജയികൾക്ക് അഡ്വ. താരീഖ് താബിത്, മുഹമ്മദ് ഇബ്രാഹിം, ശാഹുൽ മാലിക,ജസീന പാറപ്പുറത്ത്, ഖലീൽ മിഡിക്കറ്റ്, നിച്ചു കാഞ്ഞങ്ങാട്, ഹർഷദ് ഉദുമ, ബദ്റു മാലിക, സവാദ് എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.

