KSDLIVENEWS

Real news for everyone

ദുബൈ ഗ്രാൻഡ് മീലാദ് ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാര്‍ഡ് സലാം പാപ്പിനിശ്ശേരിക്ക്

SHARE THIS ON

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ ഓപ്പണ്‍ ഗ്രാൻഡ് മീലാദ് സമ്മേളനത്തില്‍ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാര്‍ഡ് നല്‍കി ആദരിച്ചു. ദുബായ് ഹോര്‍ലൻസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ദുബായ് പോലീസ് മേജര്‍ ഉമര്‍ മുഹമ്മദ്‌ അല്‍ മര്‍സൂഖിയില്‍ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി. നാളിതുവരെയായി ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും സൗജന്യ നിയമസഹായങ്ങളുമാണ് 2023 ലെ ഹ്യൂമാനിറ്റേറിയൻ എക്‌സലൻസി അവാര്‍ഡിന് അദ്ദേത്തെ യോഗ്യനാക്കിയത്. ഹിസ്‌ എക്‌സലൻസി അബ്ദുല്‍ ഹമീദ് അല്‍ ബലൂഷി പരിപാടിയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. തിരുനബിയുടെ മാതൃകാപരമായ ജീവിതത്തെ ആസ്പദമാക്കി ജീവിതം നയിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് വഹാബ് നഈമി മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. മീലാദ് സമ്മേളനത്തില്‍ മൗലിദ്പാരായണം, ബുര്‍ദാലാപനം. മദ്ഹ് കീര്‍ത്തങ്ങള്‍ തുടങ്ങിയവ അരങ്ങേറി. ചടങ്ങില്‍ അറബ് നേതാക്കള്‍, ഗായകര്‍, ബിസിനസ് പ്രമുഖര്‍, മത നേതാക്കള്‍, സാമൂഹിക സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!