KSDLIVENEWS

Real news for everyone

ദുബൈയുടെ ആഡംബരത്തിന്റെ പുതിയ മേല്‍വിലാസം:
പാം ജബല്‍ അലിയിലെ ആദ്യ പ്രോപ്പര്‍ട്ടികൾ ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ സെറ്റ് റെസിഡൻഷ്യല്‍ വില്ലകള്‍ വിറ്റുതീര്‍ന്നു

SHARE THIS ON

വികസന പ്രവര്‍ത്തനങ്ങളില്‍ വൻ കുതിച്ചുച്ചാട്ടം നടത്തി കൊണ്ടിരിക്കുന്ന യുഎഇയുടെ മണ്ണിന് പൊന്നും വിലയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് രാജ്യത്ത് ഭുമിക്കച്ചവടം നടക്കുന്നത്. യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഈ വര്‍‍ഷം ഏപ്രിലില്‍ നടന്നതെങ്കില്‍ ദുബൈയുടെ ആഡംബരത്തിന്റെ പുതിയ മേല്‍വിലാസമാകാൻ പോകുന്ന പാം ജബല്‍ അലിയിലെ ആദ്യ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന നടന്നത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ദുബൈ ലാൻഡ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍ പ്രോപ്പര്‍ട്ടീസ് സെപ്റ്റംബര്‍ പകുതിയോടെയാണ് പ്രോപ്പര്‍ട്ടിയുടെ വില്‍പന ആരംഭിച്ചത്. ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ സെറ്റ് റെസിഡൻഷ്യല്‍ വില്ലകള്‍ വിറ്റുതീര്‍ന്നു. ദുബൈ ലാൻഡ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് ഒക്‌ടോബര്‍ 3 ലെ അപ്‌ഡേഷൻ പ്രകാരം, പാം ജബല്‍ അലിയുടെ രണ്ട് വാണിജ്യ ഭൂമികളുടെ വില്‍പ്പനയാണ് നടന്നത്. രണ്ട് ഭൂമിയും ‘ഫ്രണ്ട് എൻ’ ല്‍ ഉള്ള സ്ഥലങ്ങളാണ്. ആദ്യത്തെ പ്ലോട്ടിന് 685.11 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഒരു ചതുരശ്ര മീറ്ററിന് 28,431 ദിര്‍ഹമാണ് അടിസ്ഥാന വില. 19.478 മില്യണ്‍ ദിര്‍ഹത്തിന് (44 കോടിയിലേറെ രൂപ) ഈ പ്ലോട്ടിന്റെ വില്‍പന നടന്നു.1,216 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള രണ്ടാമത്തെ വാണിജ്യ പ്ലോട്ട് 30.328 മില്യണ്‍ ദിര്‍ഹത്തിനാണ് (68 കോടിയോളം രൂപ) വിറ്റത്. ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ല് ആകാൻ പോകുന്ന പ്രദേശത്ത് 80-ലധികം ഹോട്ടലുകളും റിസോര്‍ട്ടുകളും വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഏപ്രിലില്‍ നടന്നത് .യുഎഇയിലെ ജുമൈറ ദ്വീപിലെ പ്ലോട്ട് വില്പന നടത്തിയത് 125 ദശലക്ഷം ദിര്‍ഹമെന്ന റെക്കാര്‍ഡ് വിലക്കാണ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വില്‍പനയാണ് ജുമൈറ ദ്വീപിലെ 24,500 ചതുരശ്ര അടി ഭൂമി വില്‍പനയിലൂടെ നടന്നത്. 36.5 ദശലക്ഷം ദിര്‍ഹത്തിനാണ് രണ്ടുവര്‍ഷം മുമ്ബ് വില്‍പനക്കാരന്‍ സ്ഥലം വാങ്ങിയത്. വില്‍പനയിലൂടെ 88.5 ദശലക്ഷം ദിര്‍ഹത്തിന്റെ റെക്കാര്‍ഡ് ലാഭമാണ് സ്വന്തമാക്കിയത്.നേരത്തെ രാജ്യത്ത് 91ദലക്ഷം ദിര്‍ഹത്തിനാണ് ഭൂമി വില്‍പന നടന്നതാണ് ഏറ്റവും ഉയര്‍ന്ന തുക. ആഡംബര അപ്പാര്‍ട്ട്മെന്റോ, പെന്റ് ഹൗസോ ഉള്‍പ്പെടുന്ന ഭൂമിയല്ല. ഇത്രയും ഉയര്‍ന്ന വിലക്ക് വില്‍പന നടത്തിയത്. വെറും ലാന്റ് പ്ലോട്ട് ഇത്രയും ഉയര്‍ന്ന തുകക്ക് വില്‍പന നടത്തിയത്. ജുമൈറ ദ്വീപിലെ പ്ലോട്ടുകളുടെ വില കഴിഞ്ഞ വര്‍ഷങ്ങളിലായി കുതിച്ചുയരുകയാണ്. പ്രദേശത്ത് ഭൂമിയുടെ വില മൂന്നിരട്ടിവരെ വര്‍ധിച്ചതായാണ് ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!