KSDLIVENEWS

Real news for everyone

മോഷ്ടിച്ച നോട്ടുകളുടെ വീഡിയോ ഇന്‍സ്റ്റഗ്രാം റീലില്‍; മോഷണസംഘം പോലീസ് പിടിയില്‍

SHARE THIS ON

കാണ്‍പുര്‍: പലനാള്‍ കള്ളം ഒരുനാള്‍ പൊളിയും എന്ന് ചിലയിടങ്ങളിലൊരു ചൊല്ലുണ്ട്, എന്നാല്‍ ഇന്‍സ്റ്റഗ്രാം റീലിലൂടെ കള്ളത്തരം പൊളിയുമെന്ന് ആ മോഷണസംഘം ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. കാണ്‍പുരില്‍ തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍നിന്ന് വലിയൊരു തുക മോഷ്ടിച്ചതോടെയാണ് സംഘം പോലീസ് പിടിയിലായത്‌. വീട്ടില്‍ മോഷണം നടന്നതിന് പിന്നാലെ തരുണ്‍ ശര്‍മ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്ടാക്കള്‍ക്ക് ഇന്‍സ്റ്റ റീലിടാനുള്ള മോഹമുണ്ടായത്. വൈകിയില്ല, കവര്‍ന്നെടുത്ത നോട്ടുകള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വാരിനിരത്തി വീഡിയോ പകര്‍ത്തി. വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു കൈയില്‍ കുറേ അഞ്ഞൂറുരൂപ നോട്ടുകളും പിടിച്ചിരുന്നു. റീല്‍ വന്‍തോതില്‍ പ്രചരിച്ചു. വിവരം പോലീസിന്റെ പക്കലുമെത്തി. ഡിജിറ്റല്‍ ട്രാക്കിങ്ങിലൂടെ പോലീസ് മോഷ്ടാക്കളെ കണ്ടെത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നോട്ടുകളും രണ്ട് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. തരുണ്‍ ശര്‍മയുടെ വീട്ടില്‍ മോഷണം നടത്തിയത് ഈ സംഘമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!