KSDLIVENEWS

Real news for everyone

‘പഞ്ചാബിനെ കൈയടക്കാൻ ശ്രമിച്ചാല്‍ മറുപടിയുണ്ടാകും’: ഹമാസിന്റേതു പോലെ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ

SHARE THIS ON

ന്യൂഡൽഹി: പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ. ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമുള്ള പുതിയ വിഡിയോ സന്ദേശത്തിലാണു ഭീഷണി. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) മേധാവിയാണ് പന്നുൻ.  ‘‘ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിച്ചില്ലെങ്കിൽ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടും. പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അതിനു മറുപടി ഉണ്ടാകും. കലാപത്തെ, കലാപം കൊണ്ടു തന്നെ നേരിടും.  അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാം – ബാലറ്റോ ബുള്ളറ്റോ’’–ഗുർപത്വന്ത് സിങ് പന്നുൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നതും വിഡിയോ സന്ദേശത്തിലുണ്ട്.  ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയും ഗുർപത്വന്ത് സിങ് പന്നുൻ രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!