KSDLIVENEWS

Real news for everyone

അംഗഡിമുഗർ യൂണിറ്റ് സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു

SHARE THIS ON

അംഗഡിമുഗർ: പെരിയമുഗറിൽ പുതുതായി നിർമിച്ച അംഗഡിമുഗർ യൂണിറ്റിന്റെ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു.ബഷീർ താഴെയുടെ അധ്യക്ഷതയിൽ സയ്യിദ് ഹമീദ് അൻവർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് മുഖ്യ അതിഥിയായി.മൗലിദ് സദസ്സിന് മൂസ സഖാഫി കളത്തൂർ നേതൃത്വത്തിൽ നൽകി.പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബണ്ണ അൾവാ,കെ എസ് അസീസ് കൊട്ടൂടൽ ആശംസ പ്രഭാഷണം നടത്തി. സലാം സഖാഫി മുഖ്യപ്രഭാഷണം നടത്തി.ഗഫൂർ അമാനി,എസ് മുഹമ്മദ് കുഞ്ഞി സഖാഫി, ഖാദർ, ഷാഹുൽ ജൂബിളി സ്വാഗതവും, റൈമാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!