അതിശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (16.10.2023) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. ശനിയാഴ്ച രാത്രിമുതൽ പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയില്‍ 21 ദുരാതശ്വാസ ക്യാമ്പുകള്‍ തുറന്നു. 875 പേരെ വിവിധ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍, ബീച്ച് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

