KSDLIVENEWS

Real news for everyone

പി എം എ സലാമിനെ നിയന്ത്രിക്കണമെന്ന്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌

SHARE THIS ON

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെ നിശിതമായി വിമര്‍ശിച്ച്‌ സമസ്ത വിദ്യാര്‍ഥി സംഘടന എസ്കെഎസ്‌എസ്‌എഫ് രംഗത്ത്.

സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് എസ് കെ എസ് എസ് എ ഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

സലാം ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താ സമ്മേളനത്തില്‍ അവഹേളിച്ചു. ഇപ്പോള്‍ എസ് കെ എസ്‌എ സ്‌എ ഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്ബോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് ഹമീദലിയെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്. സമസ്തയും ലീഗും കാലങ്ങളായുള്ള സൗഹൃദം തകര്‍ക്കാൻ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം.

എത്ര ഉന്നതനായാലും സമസ്തക്കും നേതാക്കള്‍ക്കുമെതിരെ വന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും യോഗം വ്യക്തമാക്കി. യോഗത്തില്‍ ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി . ഫഖ്രുദ്ധീൻ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!