KSDLIVENEWS

Real news for everyone

ഇത് യുദ്ധക്കുറ്റം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമില്ല’; യൂറോപ്യൻ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച്‌ അയര്‍ലാൻഡ്

SHARE THIS ON

ബ്രാസല്‍സ്: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ യൂറോപ്യൻ കമ്മിഷൻ പ്രസിഡണ്ട് ഉര്‍സുല വോൻ ഡെര്‍ ലെയനെതിരെ അയര്‍ലാൻഡ്. വിഷയത്തില്‍ യൂറോപ്യൻ കമ്മിഷന്റെ പിന്തുണ ഇസ്രായേലിനാണ് എന്നു പറയാൻ ആരാണ് പ്രസിഡണ്ടിന് അധികാരം നല്‍കിയതെന്ന് അയര്‍ലാൻഡ് പ്രതിനിധി ക്ലാര ഡാലി ചോദിച്ചു. ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണ് എന്നും സമാധാനത്തിനും വെടിനിര്‍ത്തലിനുമാണ് യൂറോപ്യൻ യൂണിയൻ പരിശ്രമിക്കേണ്ടത് എന്നും ഇ.യു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ‘നാല്‍പ്പതു വര്‍ഷമായി ഞാൻ രാഷ്ട്രീയത്തില്‍. ഇക്കാലയളവില്‍ ഗസ്സയില്‍ ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. എല്ലാം പൊതുജന സമക്ഷമുണ്ട്. ലോകം മുഴുവൻ അതു കണ്ടുകൊണ്ടിരിക്കുന്നു. പത്തു ദിവസമായി തുടരുന്ന നിരന്തര വ്യോമാക്രമണത്തില്‍ ഗസ്സയിലെ ആയിരത്തില്‍ ഒരാളെ ഇസ്രായേല്‍ കൊന്നു. വെള്ളവും വൈദ്യുതിയും ഇന്ധനവും 24 മണിക്കൂര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. നിരപരാധികളായ മനുഷ്യര്‍ക്ക് മേലാണ് കൂട്ടായ ശിക്ഷ നടപ്പാക്കുന്നത്. എല്ലാം നിയമവിരുദ്ധമാണ്. എല്ലാം യുദ്ധക്കുറ്റമാണ്. അന്താരാഷ്ട്ര നിയമം അനുസരിച്ച്‌ വെടിനിര്‍ത്തലിനും സിവിലിയന്മാരുടെ സംരക്ഷണത്തിനുമായി യൂറോപ്യൻ യൂണിയൻ വാദിക്കുന്നതിനിടെ, ഉര്‍സുല വോൻ ഡെര്‍ ലെയൻ (യൂറോപ്യൻ കമ്മിഷന്‍ പ്രസിഡണ്ട്) ടെല്‍ അവീവിലെത്തി ഫോട്ടോ എടുത്ത് യൂറോപ് വരുംദിവസങ്ങളില്‍ ഇസ്രായേലിന്റെ കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. അവര്‍ക്കെങ്ങനെ അതിനു ധൈര്യം വന്നു. വിദേശകാര്യങ്ങളില്‍ അവര്‍ക്കൊരു അധികാരവുമില്ല. അവര്‍ എനിക്കു വേണ്ടി സംസാരിക്കേണ്ട. അയര്‍ലാൻഡിനു വേണ്ടിയും വേണ്ട. യൂറോപ്പിലെ ജനങ്ങള്‍ക്കു വേണ്ടിയും സംസാരിക്കേണ്ട. ഞങ്ങള്‍ സമാധാനത്തിനും ഫലസ്തീൻ ജനതയുടെ നീതിക്കും വേണ്ടി നിലകൊള്ളുന്നു.’ – ക്ലാര പറഞ്ഞു. How dare @vonderleyen declare “Europe stands with Israel”? She does not speak for me. She does not speak for Ireland. She does not speak for the citizens of Europe. We stand for peace, international law and justice for the people of #Palestine. It’s time for her to go. pic.twitter.com/odyvwluPPh — Clare Daly (@ClareDalyMEP) October 17, 2023 യൂറോപ്യൻ യൂണിയന് കീഴിലുള്ള സ്വതന്ത്ര രാഷ്ട്രീയ സംഘടനയാണ് യൂറോപ്യൻ കമ്മിഷൻ. യൂറോപ്യൻ പാര്‍ലമെന്റിന്റെയും യൂറോപ്യൻ യൂണിയൻ കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കുന്ന ഉത്തരവാദിത്വം കമ്മിഷന്റേതാണ്. ഒക്ടോബര്‍ 13ന് ടെല്‍ അവീവ് സന്ദര്‍ശനത്തിനിടെയാണ് ഉര്‍സുല ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്. ‘നമ്മള്‍ ഇസ്രായേലിന്റെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കള്‍ക്ക് നേരെ ആക്രമണമുണ്ടാകുമ്ബോള്‍ അവരുടെ കൂടെ നില്‍ക്കണം. ഹമാസിന്റെ യുദ്ധ നടപടിക്കെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ വിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’ – എന്നാണ് ഉര്‍സുല പറഞ്ഞിരുന്നത്. യൂറോപ്യൻ പാര്‍ലമെന്റ് പ്രസിഡണ്ട് റോബര്‍ട്ട മെറ്റ്‌സോളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗസ്സയിലെ മനുഷ്യര്‍ക്ക് എന്റെ പ്രാര്‍ത്ഥന; കരിം ബെൻസേമഇസ്രായേലിന്റേത് വംശഹത്യ, നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണം: സ്പാനിഷ് മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!