KSDLIVENEWS

Real news for everyone

ദാറുല്‍ ഇഹ്സാന്‍ ദശവാര്‍ഷിക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

SHARE THIS ON

ബദിയഡുക്ക: ദാറുല്‍ ഇഹ്സാന്‍ എജ്യുക്കേഷണല്‍ സെന്‍റര്‍ ദശവാര്‍ഷിക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആദൂര്‍, കുമ്പഡാജെ, പെരഡാല, പിലാങ്കട്ട സഈദ് ഉസ്താദ് എന്നീ മഖാം സിയാറത്തുകള്‍ക്ക് സയ്യിദ് യഹ്യല്‍ ഐദറൂസി, സീതി കുഞ്ഞി മുസ്ലിയാര്‍ കന്യാന, നൂറുദ്ധീന്‍ മുസ്ലിയാര്‍, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാല് മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് സഅദി ദേലംപാടി പതാക ഉയര്‍ത്തും. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമവും ഓഡിറ്റോറിയം ഉദ്ഘാടനവും പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാവും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ഷാനവാസ് പാദൂര്‍, മാഹിന്‍ കേളോട്ട്, സുബൈര്‍ ബാപ്പാലിപ്പൊനം, ഹമീദ് കെടഞ്ചി, റസാക്ക് അന്നടുക്ക, ഹമീദലി മാവിനകട്ട, ഖയ്യൂം മാന്യ തുടങ്ങിയവര്‍ സംബന്ധിക്കും. ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ സ്വാഗതവും സി.എംഎ ചേരൂര്‍ ആമുഖഭാഷണവും നടക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് മുനീറുല്‍ അഹ്ദലിന്‍റെ പ്രാര്‍ത്ഥനയോടെ തുടക്കമാവും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യപ്രഭാഷണം നടത്തും. ജല്‍സത്തുല്‍ ബദ്രിയ്യ മജ്ലിസിന് സയ്യിദ് സൈനുല്‍ ആബീദിന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രസ്ഥാനിക സംഗമം അസീസ് ഹിമമി ഗോസാഡയുടെ അദ്ധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍-അഹ്ദല്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ധീഖ് സഖാഫി ആവള, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന മതപ്രഭാഷണ വേദി മുഹമ്മദ് മദനി ഈശ്വരമംഗലത്തിന്‍റെ അദ്ധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി തുപ്പക്കല്‍ ഉദ്ഘാടനം ചെയ്യും. കൗസര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടൂപ്രാര്‍ത്ഥനക്ക് നൂറു സാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
ഒക്ടോബര്‍ 22 ഞായാറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂരിന്‍റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും. സയ്യിദ് യു.പി അലവിക്കോയ അല്‍ ജിഫ്രിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ബദ്റുസാദാത്ത് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. അബ്ദുറഷീദ് സൈനി കക്കിഞ്ച പ്രഭാഷണം നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. ബഷീര്‍ സഖാഫി കൊല്യം സ്വാഗതവും കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍:
1.ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ (കണ്‍വീനര്‍, സംഘാടക സമിതി)
2.മുഹമ്മദ് മദനി ഈശ്വരമംഗല (ഫിനാന്‍സ്, സംഘാടക സമിതി)
3.ബഷീര്‍ സഖാഫി കൊല്യം (വര്‍ക്കിങ്ങ് സെക്രട്ടറി, ദാറുല്‍ ഇഹ്സാന്‍)

  1. ഫൈസല്‍ നെല്ലിക്കട്ട (കോഡിനേറ്റര്‍, സംഘാടക സമിതി)
    5.അബ്ദുൽ മജീദ് ഫാളിലി (സെക്രട്ടറി, എസ് വൈ എസ് നെല്ലിക്കട്ട സർക്കിൾ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!