KSDLIVENEWS

Real news for everyone

ബിജെപിക്ക് സിപിഎമ്മുമായി ഒരു അന്തർധാരയുമില്ല, ഇങ്ങോട്ടുണ്ടോയെന്ന് പിണറായിയോട് ചോദിക്ക്- സുരേന്ദ്രൻ

SHARE THIS ON

തിരുവനന്തപുരം: ബി.ജെ.പിക്ക് പിണറായിയുമായി ഒരു അന്തർധാരയുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കര്‍ണാടകയില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ പിണറായിയുടെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. എച്ച്.ഡി ദേവഗൗഡ പറഞ്ഞത് പിണറായിയെക്കുറിച്ചല്ലേ? അദ്ദേഹത്തിന്റെ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ദേവഗൗഡ പിണറായിയോട് എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ബി.ജെ.പിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തർധാരയുമില്ല. ഇങ്ങോട്ട് വല്ലതുമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ബി.ജെ.പി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. കെ. കൃഷ്ണൻകുട്ടി സമ്മതം തന്നിരുന്നു. വിഷയത്തിൽ പിണറായിക്ക് പൂർണ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!