KSDLIVENEWS

Real news for everyone

പാലായിൽ നിന്ന് കാസർകോട്ടേക്ക് വരിക യായിരുന്ന ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 12 പേര്‍ക്ക് പരിക്ക്

SHARE THIS ON

കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കോട്ടയം പാലായില്‍നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍നിന്ന് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടകരയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സേനയുടെ രണ്ടുവാഹനങ്ങളിലും ആംബുലന്‍സുകളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!