KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ കാറും ബസും കൂട്ടിയിടിച്ച്‌ ഏഴുമരണം

SHARE THIS ON

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ച്‌ ഏഴുപേര്‍ മരിച്ചു. കൃഷ്ണഗിരി ദേശീയപാതയില്‍ ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറുപേര്‍ അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. പുതുച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നു ഹൊസൂരിലേക്ക് പോവുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടാറ്റാ സുമോ കാര്‍ നിയന്ത്രണം വിട്ട് ബെംഗളൂരുവില്‍ നിന്നും വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!