ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്: ദുർഗ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 32 സ്വർണവും 10 വെള്ളിയും ഏഴ് വെങ്കലവും അടക്കം 197 പോയിന്റോടെയാണ് ‘ദുർഗ’ യുടെ നേട്ടം. 10 സ്വർണവും ആറ് വെള്ളിയും 12 വെങ്കലവും നേടി 80 പോയിന്റോടെ പാലക്കുന്ന് ഗ്രീൻ വുഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും 10 സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും നേടി 69 പോയിന്റോടെ പെരിയ അക്കാദമി മൂന്നാം സ്ഥാനവും നേടി. ജൂനിയർ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ പെരിയ അക്കാദമിയിലെ കൃഷ്ണപ്രിയയും ജൂനിയർ ആൺകുട്ടികളുടെ 40 കിലോ വിഭാഗത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പി. രഘുനന്ദും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

