KSDLIVENEWS

Real news for everyone

മദ്യംനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വര്‍ഷം തടവ്

SHARE THIS ON

മണ്ണുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി 27 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവര്‍ക്കാണ് ശിക്ഷ . മണ്ണുത്തി പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!