കുവൈറ്റ്- ഇന്ത്യ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നു ; ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ചർച്ച നടത്തി

ദില്ലി : ഇന്ത്യ – കുവൈറ്റ് ഉഭയകക്ഷി ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ചർച്ച നടത്തിയത് . കുവൈറ്റ് ദേശീയ സുരക്ഷാ ബ്യൂറോ പ്രസിഡന്റ് ഷെയ്ഖ് താമെർ അൽ അലി അൽ സബാഹുമായാണ് ചർച്ച നടത്തിയത് . ഇരു രാജ്യങ്ങളും തമ്മിൽ പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്തു . മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു . കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുളള ഏകോപനത്തിലൂടെ ചെയ്യാവുന്ന കാര്യങ്ങളിലും ചർച്ച നടത്തിയതായി പ്രസ്താവനയിലൂടെ അറിയിച്ചു .

