KSDLIVENEWS

Real news for everyone

ചിത്താരി റൈട്ടർ അബ്ദുൽ റഹിമാൻ ഹാജിയെ സ്‌നേഹാദരം നൽകി ആദരിച്ചു

SHARE THIS ON

മാലോം : കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന് കീഴിലുള്ള മാലോം ബദർ ജുമാമസ്ജിദ് പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് നേതൃത്വം നൽകിയ ചിത്താരി റൈറ്റർ അബ്ദുൽറഹിമാൻ ഹാജിയെ മാലോം ബദർ ജുമാമസ്ജിദ് പള്ളിക്കമ്മിറ്റി സ്‌നേഹോപഹാരം നൽകി ആദരിച്ചു

മസ്‌ജിദ്‌ വഖ്ഫ് ചെയ്‌ത്‌ പള്ളികമ്മിറ്റിക്ക് കൈമാറിയ ഉദ്ഘാടന വേദിയിലെ സദസ്സിൽ വെച്ചാണ് ആദരവ്‌ നടത്തിയത്.

പള്ളിക്കമ്മിറ്റിക്ക് വേണ്ടി സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ്‌ ജിഫ്രി മുത്ത്ക്കോയ തങ്ങളവറുകളാണ് സ്‌നേഹഫലകം റൈറ്റർ അബ്ദുൽ റഹിമാൻ ഹാജിക്ക് കൈമാറിയത്.

സദസ്സിൽ സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡന്റ് എ ഹമീദ് ഹാജി, സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ പാലക്കി കുഞ്ഞാഹ്‌മ്മദ് ഹാജി, ജോയിൻ സെക്രട്ടറി ബഷീർ ആറങ്ങാടി, മാലോം മഹൽ ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

ചിത്താരി അഹ്‌മദ് ഹാജിയുടെ സ്‌മരണാർത്ഥം മക്കളാണ് പള്ളിയുടെ പുനർനിർമ്മാണം ഏറ്റെടുത്ത് നടത്തി പൂർത്തീകരിച്ച് നൽകിയത്.

(ജാഫർ കാഞ്ഞിരായിൽ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!