KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു ;
കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 150 ആയി.

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 150 ആയി. ഏഴുപേരുടെ മരണംകൂടി കോവിഡെന്ന് സ്ഥിരീകരിച്ചു. കള്ളാറിലെ കുഞ്ഞുമ്പു നായർ (73), കയ്യൂർ ചീമേനി പഞ്ചായത്തിലെ ഗോവിന്ദൻ നമ്പൂതിരി (56), കാസർകോട് നഗരസഭയിലെ മുഹമ്മദ് കുഞ്ഞി (70), തൊടുപുഴ സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കരയിലെ താമസക്കാരനുമായ ഷാജു ലൂയിസ് (55), കുമ്പള പഞ്ചായത്തിലെ അബ്ദുൾ റഹ്‌മാൻ (57), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (85), കാസർകോട് നഗരസഭയിലെ നബീസ (75) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞമ്പു നായരും ഗോവിന്ദൻ നമ്പൂതിരിയും അബ്ദുൾ റഹ്‌മാനിം വെള്ളിയാഴ്ചയും മറ്റുള്ളവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുമായാണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരി കയ്യൂർ വേട്ടക്കൊരുമകൻ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: ശ്യാമള അന്തർജനം. മകൻ: ഹരിശങ്കർ. സഹോദരങ്ങൾ: ഈശ്വരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി.

അടുക്കാടുക്കം തറവാട്ടുകാരനാണ് കുഞ്ഞുമ്പു നായർ . ഭാര്യ: സുമതി. കുമ്പള കൊടിയമ്മ ബിൽ റോഡി ഹൗസിലെ അബ്ദുൾ റഹ്മാൻ പേരാലിന്‍റെ ഭാര്യ: നഫീസ.മക്കൾ: സഹന, നിഷ, റൂബിന ശുഹൈബ്

കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു. വെള്ളിയാഴ്ച 234 പേർക്കുകൂടി പോസിറ്റീവായി. ഇതോടെ ആകെ എണ്ണം 16094 ആയി. ഇവരിൽ 12666 പേരും രോഗമുക്തരായി.

വെള്ളിയാഴ്ച മാത്രം കോവിഡ് മുക്തരായത് 319 പേരാണ്. 3277 പേർ ചികിത്സയിലും 4954 പേർ നിരീക്ഷണത്തിലും കഴിയുന്നു.

1728 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!